തിരുവനന്തപുരം ∙ കേരളത്തിലുടനീളം വേനൽമഴ കനക്കുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി,തിരുവനന്തപുരം ജില്ലകളിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ തൃശൂരിലും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.17 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നു ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മിന്നലേറ്റുള്ള അപകടങ്ങൾ സമീപ ദിവസങ്ങളിൽ വർധിച്ചതിനാൽ വീട്ടിനുള്ളിൽ ഇരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
