അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്ച തന്നെ ഷാജിക്ക് നോട്ടിസ് നല്‍കും. കഴിഞ്ഞ ദിവസമാണ് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിരുന്നു. ഇതില്‍ കണ്ണൂരിലെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത 50 ലക്ഷം രൂപയോളം വിജിലൻസ് കണ്ടെത്തിയിരുന്നു. 2012 മുതല്‍ 2021 വരെയുളള കാലയളവില്‍ കെ.എം ഷാജി അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയും സി.പി.എം നേതാവുമായ എം.ആര് ഹരീഷ് നല്കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.
