തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനും കെപിസിസി മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ കെ ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികളുടെ ഫേസ്ബുക്ക് പേജായ ‘കോണ്‍ഗ്രസ് സൈബര്‍ ടീം’ രംഗത്ത്. കോൺഗ്രസിനെ പിന്തുണക്കുന്ന ചെയ്യുന്ന എത്ര പേജ്, ഫേസ്ബുക് ഗ്രുപ്പ് ഉണ്ടെന്ന് അറിയാത്ത മരകഴുതയാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനർ ആയ അനിൽ കെ ആന്റണിയെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ എന്ത് കോപ്പാണ് ഇയാൾ ചെയ്തിട്ടുള്ളതെന്നും കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്ബുക് പേജിൽ കുറിച്ചു. എ സി മുറിയിൽ ഇരുന്ന് സ്വന്തമായി പെയ്ഡ് ന്യൂസ് കൊടുത്തു ആളാകുന്നത് അല്ല അനിലേ സൈബർ പോരാട്ടം. ഇതുപോലുള്ള പാഴുകളെ വച്ച് ഐ ടി സെൽ നടത്തുന്നതിലും നല്ലത് കെപിസിസി ഐ ടി സെൽ പിരിച്ചു വിടുന്നതാണെന്നും കുറിപ്പില്‍ പറയുന്നു.
