നേമത്ത് നിന്ന് ഒരു തവണ എംഎൽഎ ആയിരുന്നെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന ഒ രാജഗോപാലിന്റെ പരാമർശത്തിൽ പ്രതികരണവുമായി കുമ്മനം രാജശേഖരൻ. എംഎൽഎ എന്ന നിലയിൽ കഴിഞ്ഞ അഞ്ചു വർഷം മികച്ച പ്രവർത്തനമാണ് രാജഗോപാൽ മണ്ഡലത്തിൽ നടത്തിയതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. അതാണ് ഏറ്റവും നല്ല ബന്ധം.
400 കോടിയുടെ വികസന പദ്ധതികൾക്ക് രൂപം നൽകി. ഇതിൽ എതിർ സ്ഥാനാർത്ഥികൾക്ക് പോലും എതിർപ്പില്ലെന്ന് കുമ്മനം രാജശേഖരൻ
