നെയ്യാറ്റിൻക്കര :അമിതഭാരം കയറ്റി വന്ന ടോറസ് ലോറികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കി.കോട്ടൂരിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി പാറ കയറ്റി വന്ന ടോറസ് ലോറികളെയാണ് പിടികൂടിയത്.നെയ്യാറ്റിൻകര ടി.ബി ജംഗ്ഷനിൽ വച്ച് പിടികൂടിയ ലോറികളിൽ അനുവദനീയമായ ഭാരം 28 ടൺ എന്നായിരിക്കെ 50 ടണിലധികം കയറ്റിവന്ന ലോറികളെയാണ് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ഒ വിനോദിൻ്റെ നേതൃത്തിലുള്ള സംഘം പിടികൂടിയത്. ഓരോ ലോറിക്കും 40,000 രൂപ വരെ പിഴയിടാവുന്ന കുറ്റമാണെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.ദേശിയപാതയിലൂടെ പായുന്ന ടൂറിസ്റ്റ് ബസ്സുകളും വലിയ വാഹനങ്ങളും എയർ ഹോൺ മുഴക്കുന്നതിനാൽ യാത്രക്കാരും ചെറിയ വാഹനയാത്രക്കാരും ഒരു പോലെ പ്രയാസപ്പെടുന്നതായി ആർ.ടി.ഒ അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇത്തരം വാഹനങ്ങൾക്ക് പിടിവിഴും .
