കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്ക് കാമ്പസിലെ കിൻഫ്ര ഐടി / ഐ ടി ഇ എസ് പ്രത്യേക സാമ്പത്തിക മേഖലയിൽ നിർമ്മിച്ചിരിക്കുന്ന ആക്സൽ റിയൽറ്റിയുടെ ആദ്യ ഐ.ടി സമുചയം ഉദ്ഘാടനം ചെയ്തു.ഐ.ടി സമുച്ചയമായ ഇൻഫിനിയം – 1 ൻ്റെ ഉദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിച്ചു.
2019ൽ ആക്സൽ റിയൽറ്റി 500,000 ചതുരശ്ര അടി ഐ ടി സമുച്ചയം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. ഗ്രൂപ്പിൻ്റെ ആദ്യ കെട്ടിടമാണ് ഇന്ന് ഉദ്ഘാടനം ചെയ്ത ഇൻഫിനിയം 1.
വിജ്ഞാന സമ്പദ് വ്യവസ്ഥയിൽ കേരളം കുതിച്ചു ചാടുമോ എന്ന വിഷയത്തിൽ ഡോ.ശശി തരൂർ എം.പി മുഖ്യപ്രഭാഷണം നടത്തി.
തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് വർദ്ധിച്ചു വരുന്ന പ്രീമിയം ഐ.ടി ഇടങ്ങൾക്കായുള്ള ആവശ്യഗതയാണ് ആക്സൽ റിയൽറ്റിയുടെ രണ്ടാം ഘട്ടം പ്രഖ്യാപിക്കാൻ പ്രേരിപ്പിച്ചത്. ഇത് അടുത്ത കുറച്ച് മാസങ്ങൾ കൊണ്ട് ആരംഭിക്കും. റിസോർസ് ലഭ്യതയെയും ജീവിത നിലവാര സൗകര്യങ്ങളെയും അഭിസംബോധന ചെയ്യുന്ന ഹോം സ്പേസുകൾക്ക് സമീപമുള്ള ഓഫീസുകളുടെ വർദ്ധിച്ചു വരുന്ന പ്രവണത കൂടുന്നത് മനസിലാക്കിയാണ് തങ്ങൾ ഈ ഐ.ടി സമുച്ചയമൊരുക്കിയതെന്ന് ആക്സൽ ഗ്രൂപ്പ് ചെയർമാൻ എൻ.ആർ.പണിക്കർ പറഞ്ഞു.
കോവിഡ്- 19 ചട്ടങ്ങൾ പാലിച്ച് നടന്ന ഉത്ഘാടന ചടങ്ങിൽ കമ്പനി പ്രതിനിധികൾ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.
