
കഴക്കൂട്ടം – മംഗലപുരം സ്ട്രെച്ചിലെ ദേശീയപാത നിർമാണം വേഗത്തിലാക്കാൻ മന്ത്രി ഇടപെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
എംഎൽഎ ഉന്നയിച്ച വിഷയങ്ങൾ ഗൗരവമായി പരിഗണിക്കാമെന്ന് മന്ത്രി നിതിൻ ഗഡ്കരി ഉറപ്പ് നൽകി.

ദേശീയപാത 66 ലെ കഴക്കൂട്ടം – ചാക്ക ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം കാണണം എന്നഭ്യർഥിച്ച് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് വി.മുരളീധരൻ എം.എൽഎ നിവേദനം നൽകി. നിരവധി ക്രോസ് റോഡുകൾ കടന്നു പോകുന്നതിനാൽ ഈ ഭാഗത്ത് ഗതാഗതം ഇഴഞ്ഞു നീങ്ങുകയാണ്. ഗതാഗതക്കുരുക്കിന് പരിഹാരമായി കുളത്തൂർ ജംഗ്ഷൻ, ലോർഡ്സ് ജംഗ്ഷൻ ,ആക്കുളം ജംഗ്ഷൻ എന്നിവിടങ്ങളിൽ മേൽപ്പാലം അനുവദിക്കണം എന്ന് എം.എൽ.എ നിവേദനത്തിൽ ആവശ്യപ്പെട്ടു. ഉടൻ കേന്ദ്രമന്ത്രിസഭയുടെ അനുമതി പ്രതീക്ഷിക്കുന്ന ഔട്ടർ റിങ് റോഡ് പദ്ധതിക്കൊപ്പം ഇതു കൂടി പരിഗണിക്കണം. കഴക്കൂട്ടം ജംഗ്ഷനിൽ സിഗ്നൽ സംവിധാനം നടപ്പാക്കണം എന്നും മുരളീധരൻ അഭ്യർഥിച്ചു.
