പാലോട്∙ വെറ്റില പറിക്കാൻ വനത്തിൽ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. ചെങ്ങറ ഭൂസമരത്തിൽ പങ്കാളിയും പെരിങമ്മല ശാസ്താംനട പട്ടികജാതി കോളനി പിള്ളൈക്കോട് ചതുപ്പ് സ്വദേശിയുമായ സദാനന്ദൻ (65) ആണു മരിച്ചത്. വീട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ചിലെ ശാസ്താംനട ഉൾവനത്തിൽ ഉണക്കത്തോട് എന്ന സ്ഥലത്താണു സംഭവം. മുറുക്കുന്നതിനു വെറ്റില പറിക്കാൻ ഇടയ്ക്കിടെ സദാനന്ദൻ കാട്ടിൽ പോകാറുണ്ടായിരുന്നു.കൂലിപ്പണിക്കാരനായ സദാനന്ദൻ ചെങ്ങറ സമര ഭൂമിയിലാണു കഴിയുന്നത്.ബുധനാഴ്ച രാവിലെ പിള്ളൈക്കോട് ചതുപ്പിലെ വീട്ടിലെത്തി വൈകിട്ടോടെ വെറ്റില പറിക്കാൻ പോയതാണ്
