അതിർത്തിയിൽ തമിഴ്നാട് മദ്യം പിടികൂടി. പെരുങ്കടവിള :തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവന്ന നൂറ് കുപ്പി മദ്യം എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.കന്നുമാമൂട്ടിലെ തമിഴ്നാട് ടാസ്മാക്കിൽ നിന്ന് വാങ്ങിയ മദ്യം കുന്നത്തുകാലിന് സമീപം കൂനമ്പനയിൽ വച്ചാണ് പിടികൂടിയത്. ബൈക്കിൽ മദ്യം കടത്തിയ ചെമ്പൂര് സ്വദേശികളായ യുവാക്കൾക്കെതിരെ കേസെടുത്തു. സംസ്ഥാനത്ത് മദ്യക്കടകള്‍ അടച്ചതോടെ അതിര്‍ത്തികടന്ന് ഇരുചക്ര വാഹനങ്ങളിലും കാറുകളിലും മദ്യമെത്തിക്കുന്നത് പതിവാകുകയാണ്. പ്രധാന ചെക്ക് പോസ്റ്റുകള്‍ ഉപേക്ഷിച്ച് അതിർത്തിയിലെ ചെറുറോഡുകൾ വഴിയാണ് മദ്യക്കടത്ത് നടത്തുന്നത്. തമിഴ്നാട്ടില്‍ നിന്ന് പത്തും ഇരുപതും കുപ്പി മദ്യം ഇരുചക്രവാഹനങ്ങളില്‍ കടത്തുന്നതായാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം.ഇതേ തുടര്‍ന്ന് അതിര്‍ത്തി കടന്ന് ഓരോ ചെക്ക് പോസ്റ്റുവഴി എത്തുന്ന വാഹനങ്ങൾ പരിശോധിക്കാനാണ് തീരുമാനം.
