ആറ്റിങ്ങൽ: നഗരസഭയുടെ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രത്തിലാണ് ടെലി മെഡിസിൻ സംവിധാനം ഏർപ്പെടുത്തിയത്. ഇതിനായി വാങ്ങിയ സ്മാർട്ട് ഫോൺ ചെയർപേഴ്സൺ അഡ്വ.എസ്. കുമാരി ചാർജ് ഓഫീസറായ ഡോ.ബിന്ദുധരന് കൈമാറി. ചികിൽസയിൽ കഴിയുന്ന രോഗിക്ക് ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഫോണിലൂടെ ഡോക്ടറോട് അറിയിക്കാം. ഇത്തരം സംവിധാനത്തിലൂടെ ഗുരുതരമല്ലാത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കും. നഗരസഭ ഇന്ന് വൈകുന്നേരത്തോടെ ചികിൽസാ കേന്ദ്രം പൂർണമായി സജ്ജീകരിച്ച് കൊവിഡ് നോഡൽ ഓഫീസർക്ക് കൈമാറിയിരുന്നു. രാത്രിയോടെ രോഗികളും ഇവിടെ ചികിൽസക്ക് എത്തി തുടങ്ങിയതായും ചെയർപേഴ്സൺ അറിയിച്ചു.
നഗരസഭ കൗൺസിലറും വോളന്റിയർ ബ്രിഗേഡിയറുമായ എസ്.സുഖിൽ, വി.എസ്.നിതിൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജി.എസ്. മഞ്ചു, എ.അഭിനന്ദ്, എ.എൽ.ഹാസ്മി, മുബാറക്ക് ഇസ്മായിൽ, ഹെഡ്നഴ്സ് ലാലു സലീം, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
