ഡിസിസി അധ്യക്ഷനും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ വിവി പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതോടെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എടക്കരയിൽ പരേതനായ വലിയവീട്ടിൽ കൃഷ്ണൻ നായരുടേയും സരോജിനി അമ്മയുടേയും മകനാണ്.
