തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ രക്തബ്ലാഗുകളിലെ രൂക്ഷമാകുന്ന രക്തക്ഷാമത്തിന് പരിഹാരമായി എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ആദ്യദിനമായ ഇന്ന് വഞ്ചിയൂർ ഏര്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രക്ത ബാങ്കിൽ നിരവധി പേർ രക്തം ദാനം ചെയ്തു.
ക്യാമ്പിന് ഉള്ള ആശംസ
പത്രം ബ്ലഡ് ബാങ്ക് മേധാവി പ്രൊഫ.ഡോ.മായദേവിയിൽ നിന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അഭിജിത് ജെ.ജെ ഏറ്റുവാങ്ങി.

വരും ദിവസങ്ങളിൽ ജില്ലയിലെ 19 ഏരിയ കമ്മിറ്റികൾ രക്തദാനം ചെയ്യും.എല്ലാ ദിവസങ്ങളിലും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
