കോവിഡ് രണ്ടാം തരംഗം രൂക്ഷകുന്നതിനിടെ സംസ്ഥാനത്ത് കോവിഡ് വാക്സിന് ക്ഷാമമെന്ന് റിപ്പോർട്ടുകൾ. തലസ്ഥാന ജില്ലയിലെ റീജിയണിൽ ഇനി 25000 ത്തോളം പേർക്കുള്ള വാക്സിനുകളാണ് ഇനി ബാക്കിയുള്ളത്. ഇവ രണ്ട് ദിവസങ്ങൾക്ക് പോലും മതിവരില്ലെന്നാണ് റിപ്പോർട്ടുകൾ
സംസ്ഥാനത്തെ മറ്റു റീജിയനുകളിലും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റോക്ക് തീരുമെന്നാണ് റിപ്പോര്‍ട്ടുണ്ട്. കേരളത്തിന് പുറത്ത് മഹാരാഷ്ട്രയിലും വാക്സിന് ക്ഷാമം മൂലം വിതരണ കേന്ദ്രങ്ങള്‍ പൂട്ടിയതും, വാക്സിന് വിതരണം മുടങ്ങിയതും വാര്‍ത്തയായിരുന്നു. അടിയന്തിരമായി 30 ലക്ഷം ഡോസ് വാക്സിന് വേണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന്, അന്ധ്രാപ്രദേശ്,പഞ്ചാബ്, സര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനങ്ങളില്‍ ശേഷിക്കുന്നത് അഞ്ചര ദിവസത്തേക്കുള്ള വാക്സിന് മാത്രമാണ്. ഒരാഴ്ചത്തേക്ക് കൂടിയുള്ള വാക്സിന് വിതരണഘട്ടത്തിലാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
വാക്സിന് ക്ഷാമം പരിഹരിക്കാന്‍ മരുന്നുകലുടെ ഉദ്പാദനം വര്‍ദ്ധിപ്പിക്കാന്‍ കമ്പനികള്‍ തീരുമാനിച്ചിരുന്നു. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രതിമാസ ഉദ്പാദനം 70 മില്യണ്‍ ഡോസില്‍ നിന്ന് 100 മില്യണ്‍ ഡോസും, രണ്ട് ലക്ഷം ഡോസുകള്‍ പ്രതിമാസ ഉദ്പാദനം അഞ്ച് ലക്ഷം ഡോസ് വര്‍ദ്ധിപ്പിക്കുമെന്ന് ഭാരത് ബയോടെക്കും അറിയിച്ചിട്ടുണ്ട്. നാളെമുതല്‍ നാലുദിവസം രാജ്യത്ത് വാക്സിന് ഉത്സവ് ആയി ആചരിച്ച് കൂടുതല്‍ പേര്‍ക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കണമെന്ന് കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോവിഡ് വാക്സിന് ക്ഷാമം സംസ്ഥാനങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
