തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജ് ഡയറക്ടര്‍ ഡോ എന്‍ നാരായണന് നായര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. കേരളത്തിന്റെ നിയമപഠനമേഖലയില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ധ്യാപകനും നിയമവിദഗ്ധനുമാണ്.നാരായണന് നായര്‍. ജീവിതകാലം മുഴുവന്‍ നിയമ പഠനത്തിന്റെ പുരോഗതിക്കും അത് കൂടുതല്‍ ജനകീയമാക്കുന്നതിനും അദ്ദേഹം പ്രയത്നിച്ചു.സിപിഐ എം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായര്‍ സഹോദരനാണ്. സംസ്കാരം നാളെ നടക്കും
