തിരുവനന്തപുരം: ബീമാപള്ളിയിൽ വില്പനയ്ക്കെത്തിച്ച തത്തകളെ വനംവകുപ്പ് പിടികൂടി. 90 തത്തകളെയാണ് പിടിച്ചെടുത്തത്. വിപണിയിൽ 1000 രൂപയോളം വില വരുന്നതാണ് ഈ തത്തകൾ. അലങ്കാര പക്ഷികളെ വിൽക്കുന്ന 3 കടകളിൽ നിന്നാണ് ഇവയെ കണ്ടെത്തിയത്. വനംവകുപ്പ് ഓഫിസിൽ എത്തിച്ച തത്തകളെ ഉൾക്കാടുകളിലേക്ക് പറത്തിവിടുമെന്ന് വനംവകുപ്പ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്നാണ് തത്തകളെ എത്തിച്ചിരുന്നത്. അലങ്കാര പക്ഷികളെ വിൽക്കുന്ന കടകളിൽ വൻതോതിൽ തത്തകളെ കൈമാറുന്നതായി വനംവകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന. കടഉടമകൾക്ക് എതിരെ കേസെടുത്തു.
ഫ്ലൈയിങ് സ്ക്വാഡ് ഡിഎഫ്ഒ ഷാനവാസ്, കൺട്രോൾറൂം റേഞ്ച് ഓഫിസർ സലീം ജോസ്, ചുള്ളിമാനൂർ റേഞ്ച് ഓഫിസർ ബ്രിജേഷ് കുമാർ, പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ സലീം ജോസ്, ചുള്ളിമാനൂർ റേഞ്ച് ഓഫിസർ ബ്രിജേഷ് കുമാർ, പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ ഷാജി ജോസ്, ഓഫിസർമാരായ ബാബുരാജ്, ഗോപാലകൃഷ്ണൻ, ഹരികുമാർ,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
