പാറശ്ശാല : കേരളത്തിൽ തെരഞ്ഞെടുപ്പ് വെട്ടെണ്ണൽ ഞായറാഴ്ച ആയതിനാൽ കേരളത്തിൽ ബിവറേജസ് അവധി ആയതിനാൽ കേരളത്തുള്ളവർ മദ്യം വാങ്ങാൻ ആശയിക്കുന്നത് സംസ്ഥാന അതിർത്തിയായ കളിയിക്കാവിള ,, കോഴി വിള, കന്നുമാമൂട് ,താമരയോട് കഴുവൻ തിട്ട, മേൽപ്പുറം, അരുമന ,പനച്ചമൂട്, കടയാലുമൂട് , മാർത്താണ്ഡം, കൊല്ലങ്കോട്, ഊരമ്പ് ,എന്നിവിടങ്ങളിലുള്ള തമിഴ്നാട് സർക്കാർ ഉടമസ്ഥതയിലുള്ള ടാസ് മാക്കുകളാണ് .തിരുവനന്തപുരം, പൂവാർ ,ഉച്ചക്കട ,കാട്ടക്കട ,കുറ്റിച്ചൽ നെടുമങ്ങാട് ബാലരാമപുരം നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ നിന്നും പോലും രാവിലെ തന്നെ ജനങ്ങൾ മദ്യം വാങ്ങാൻ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മുതൽ ടാസ് മാക് മദ്യശാല ക ളിൽ വൻ തിരക്ക് അനുഭവപ്പെട്ടു.. കിലോമീറ്ററോളം ദൂരത്താണ് തിരക്ക് . രാവിലെ പന്ത്രണ്ട് മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് പ്രവർത്തന സമയം . എന്നാൽ കഴിഞ്ഞ ദിവസം രാവില മുതൽ മദ്യവില്പനശാലയക്ക് മുന്നിൽ വൻ ജനക്കുട്ടമായി. രാവിലെ ഒൻപത് മണി മുതൽ തന്നെ കുട്ടംകൂടാൻ തുടങ്ങി.. കേരളത്തിൽ ഒരാൾക്ക് മൂന്നു ലീറ്റർ മദ്യം മാത്രമോ വാങ്ങാൻ എന്നിരിക്കെ തമിഴ്നാട് ടാസ്മാക്കിൽ എത്ര ലീറ്റർ വരെ വാങ്ങു വുന്നതാണ് , എന്നാൽ പോലീസ് പരിശോധന യും നടക്കുന്നുണ്ട് തമിഴ്നാട് പോലീസ് പിടികൂടിയാൽ പിഴ അടച്ചു ജാമ്യത്തിൽ പോകേണ്ടതാണ്. എന്നാൽ പോലീസുകാരെ കണ്ണുവെട്ടിച്ച് ഇടവഴികളിലൂടെയാണ് മദ്യം കൊണ്ടു പോകുന്നത് .അതു കൊണ്ട് കേരളത്തിൽ നിന്നും എത്തിയവർ പതിനായിരം രൂപയ്ക്കു അധിക മാ ണ് മദ്യം വാങ്ങിക്കൊണ്ടു പോകുന്നത്. അധികവും ശനി, ഞായർ ദിവസങ്ങളിൽ വില്പനയ്ക്കാണ് കൊണ്ടു പോകുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും വില്പന നടത്തുന്നവർ ചോദിക്കുന്ന രൂപ നൽകി വാങ്ങാനും ആവശ്യക്കാർ കൂടുതലാണ്. ..
