ജില്ലയിലെ സമഗ്ര വാർത്താ പോർട്ടലായ തലസ്ഥാനവാർത്തകൾ.കോം പ്രവർത്തനം ആരംഭിച്ചു. ആറ്റിങ്ങൽ മാമം പാലത്തിനു സമീപം ആരംഭിച്ച വാർത്താപോർട്ടലിന്റെ ഉദ്ഘാടനം തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് എച്ച്ഒഡി (ജേർണലിസം ആൻഡ് മാസ്സ് കമ്മ്യൂണിക്കേഷൻ) ഡോ. എസ് ആർ സഞ്ജീവ് നിർവഹിച്ചു.
പ്രാദേശിക വാർത്തകൾ പരസ്പരം വിനിമയം ചെയ്യപ്പെടുമ്പോൾ സാമൂഹിക ശാക്തീകരണപ്രക്രിയകൂടിയാണ് നിർവഹിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രാദേശിക പത്രപ്രവർത്തനത്തിനു എല്ലാക്കാലത്തും സ്വീകാര്യത ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തലസ്ഥാന ജില്ലയിലെയും പ്രാന്തപ്രദേശങ്ങളിലെയും വാർത്തകളും വിശേഷങ്ങളും സമഗ്രമായി ജനങ്ങളിലേക്കെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തലസ്ഥാനവർത്തകൾ.കോം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ആവർത്തന വിരസതകളുള്ള വാർത്തകൾ ഒഴിവാക്കി ജനങ്ങളുടെ പ്രശ്നങ്ങളും നാട്ടിലെ വിശേഷങ്ങളും സമഗ്രമായി നിങ്ങൾക്കുമുന്നിൽ എത്തിക്കുന്നു. നിങ്ങളുടെ ചുറ്റുവട്ടത്തുള്ള വാർത്തകൾ ഞങ്ങളെ അറിയിക്കുക 7994079974. news@thalasthanavarthakal.com
അനന്തപുരിയെ അറിയാം അനന്തമായി…..
