കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി നഗരസഭയിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭാ ആരോഗ്യ വിഭാഗത്തിൻ്റെ നിയന്ത്രണത്തിൽ വോളൻ്റിയർ മാരെ ഉൾപ്പെടുത്തി രൂപം കൊടുത്ത കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഹെൽത്ത് സൂപ്പർവൈസർ ഏകോപിപ്പിക്കും. കൺട്രോൾ റൂമിൽ നിന്നും നഗരസഭ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങളെ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാകും. നഗരസഭയുടെ ആംബുലൻസ് സേവനങ്ങൾ, കണ്ടെയിൻമെൻ്റ് സോണുകൾ സംബന്ധിച്ച വിശദാംശങ്ങൾ, കോവിഡ് പ്രോട്ടോേക്കോൾ പാലിക്കുന്നതിൽ വീഴ്ച വരുത്തുന്നതിന്മേലുള്ള പരാതികൾ എന്നീ സേവനങ്ങൾ കൺട്രോൾ റൂമിൽ നിന്ന് ലഭ്യമാകും. കോവിഡ് നിയന്ത്രണത്തിൻ്റെ ഭാഗമായി സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിച്ചു.
കൺട്രോൾ റൂം നമ്പർ
0471-2377702
0471-2377706
