തിരുവനന്തപുരം : കരടിക്ക് ‘ഫ്രൂട്ട് സലാഡും ഐസ് ക്യൂബുകളും. കടുവയ്ക്ക് കുളിക്കാൻ ഷവറും. രാജവെമ്പാലക്കും അനാകോണ്ടയ്ക്കും എസി. വെജിറ്റേറിയനുകൾക്ക് തണ്ണിമത്തൻ ജ്യൂസ്…
എല്ലാവരുടെയും ഡയറ്റിൽ കൂടുതൽ വിറ്റാമിനും ഉൾപ്പെടുത്തി. വേനൽച്ചൂട് കടുക്കുമ്പോൾ തലസ്ഥാന മൃഗശാലയിലെ പക്ഷി–മൃഗാദികൾക്ക് കുളിരു പകരുന്ന സംവിധാനങ്ങളൊരുക്കുന്ന തിരക്കിലാണ് അധികൃതർ. മനുഷ്യരെക്കാൾ ചൂട് താങ്ങാനുള്ള ശേഷി കുറവാണു ഇവറ്റകൾക്. അത് തണുപ്പിക്കുന്നതിനുള്ള ജോലിയിലാണ് അധികൃതർ. ചൂട് കാലാവസ്ഥയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാതെ ഇരിക്കാനും പ്രത്യേക കരുതൽ നൽകുകയാണ് മൃഗശാല അധികൃതർ. പക്ഷി മൃഗാദികൾക്കായി ഫാനും എസിയും കുളങ്ങളും ഹട്ടുകളും തയാറായി.
