കാട്ടാക്കട : സ്വർണം വാങ്ങാനെന്ന വ്യാജേനയെത്തി ജ്വല്ലറി ഉടമയുടെ നേർക്ക് മുളക് പൊടി എറിഞ്ഞ് സ്വർണവുമായി കടന്ന സംഭവത്തിൽ പിടിയിലായ രണ്ട് സ്ത്രീകളുൾപ്പെടെ നാലുപേരെയും കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു. മലയിൻകീഴ് മഠത്തിൻകര രമ്യ നിലയത്തിൽ ഹരികൃഷ്ണൻ (25), ഭാര്യ അനീഷ(23), മലയിൻകീഴ് ഐത്തിങ്കൽകര പുതുവൽ പുത്തൻ വീട് വിഷ്ണുഭവനിൽ വിഷ്ണു(22)ഭാര്യ കുറ്റിച്ചൽ സ്വദേശിനി അൻഷ(24) എന്നിവരെയാണ് റിമാൻഡ് ചെയ്തത്.റിമാൻഡിലായ പ്രതികളിൽ ഹരികൃഷ്ണനും ഭാര്യ അനീഷയും ഈ മാസം 9ന് ബൈക്കിൽ ബാലരാമപുരത്തെ ജ്വല്ലറിയിലെത്തി ഒന്നേമുക്കാൽ പവൻ സ്വർണം സമാന രീതിയിൽ തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. ഇതിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി ഏഴരയോടെ കുറ്റിച്ചലിലെ ജ്വല്ലറിയിൽ നിന്നും സ്വർണം കവർന്ന് കടക്കുന്നതിനിടെ പൊലീസ് പിടിയിലായത്.
