ആറ്റിങ്ങൽ: തൊഴിലാളി ദിനമായ മേയ് 1-ൽ ആറ്റിങ്ങൽ ഏര്യായിൽ 100 കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രതിഷേധ സമരവും നടത്തുവാൻ സി ഐ.റ്റി.യു ആറ്റിങ്ങൽ ഏര്യാ കമ്മറ്റി യോഗം തീരുമാനിച്ചു.
കോവിഡ് വ്യാവനം രൂക്ഷമാകുന്ന സാഹചര്യത്തിൽ മേയ് ദിന റാലികൾ ഒഴിവാക്കും.എന്നാൽ പ്രതിരോധ വാക്സിന് പണം നൽകണമെന്ന കേന്ദ്രനയത്തിനെതിരെ രാവിലെ 100 കേന്ദ്രങ്ങളിൽ കോവിഡ് മാനദണ്ഡം പാലിച്ച് ( 5 തൊഴിലാളികൾ വീതം) തൊഴിലാളികളുടെ പ്രതിഷേധ സമരം സംഘടിപ്പിക്കും. കോർഡിനേഷൻ കമ്മറ്റികളുടെ നേതൃത്വത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ട് ഓൺലൈൻ രജിസ്ട്രേഷനു വേണ്ടി ഹെൽപ്പ് ഡെസ്ക്കുകളും പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രധാന കേന്ദ്രങ്ങളിൽ കൈകഴുകൽ കേന്ദ്രങ്ങളും ആരംഭിക്കും.യോഗത്തിൽ സി.ഐ.റ്റി.യു സംസ്ഥാന കമ്മറ്റി അംഗങ്ങളായ ആർ.രാമു, ആർ.സുഭാഷ്, ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജില്ലാ കമ്മറ്റിയംഗം വി.വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.എം.മുരളി അദ്ധ്യക്ഷനായി.
