നെയ്യാറ്റിൻകര : സരിത എസ്. നായർ ഉൾപ്പെട്ട തൊഴിൽ തട്ടിപ്പു കേസിലെ ഒന്നാം പ്രതി സിപിഐ പഞ്ചായത്ത് അംഗം ആനാവൂർ കോട്ടയ്ക്കൽ പാലിയോട് വാറുവിളാകത്ത് പുത്തൻവീട്ടിൽ ടി. രതീഷ് (32) അറസ്റ്റിൽ. ഓലത്താന്നി, തിരുപുറം സ്വദേശികളികളിൽ നിന്ന് കെടിഡിസി, ബവ്റിജസ് കോർപറേഷൻ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ചെയ്തു 25 ലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ഈ കേസിൽ രണ്ടാം പ്രതി ഷാജു പാലിയോടും മൂന്നാം പ്രതി സരിത എസ്. നായരുമാണ്. ഷാജു പാലിയോട് കഴിഞ്ഞ (2016) നിയമസഭാ തിരഞ്ഞെടുപ്പിൽ പാറശാല മണ്ഡലത്തിൽ നിന്നു സ്വതന്ത്രനായി മത്സരിച്ചിരുന്നു ഓലത്താന്നി ശ്രീശൈലത്തിൽ അരുൺ എസ്. നായർക്കു കെടിഡിസിയിൽ ജോലി വാഗ്ദാനം നൽകി 5 ലക്ഷം രൂപയും തിരുപുറം മുള്ളുവിള സ്വദേശി അരുണിൽനിന്ന് അനുജൻ ആദർശിന് ബെവ്കോയിൽ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപയും തട്ടിയെടുത്തതായി രതീഷ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. പണം വാങ്ങിയതു താനാണെന്നും എന്നാൽ ഇരുവരെയും ഫോണിൽ വിളിച്ച് ജോലി ഉറപ്പാക്കിയെന്ന ഉത്തരവ് ഇറങ്ങിയതായി അറിയിച്ചത് സരിത എസ്. നായരാണെന്നും പ്രതി കുറ്റസമ്മതം നടത്തി….
