നെയ്യാറ്റിൻകരയിൽ വീടുകയറി പിതാവിനെയും മകനെയും ആക്രമിച്ച സംഭവത്തിലെ പ്രതികളെ പിടികൂടി.
മാരായമുട്ടം ചുള്ളിയൂർ കരിക്കത്തലവിള വീട്ടിൽ സുജിത്ത് (24), കാരക്കോണം കുന്നത്തുകാൽ തോപ്പുവിളാകം വീട്ടിൽ ശിവകുമാർ (24) എന്നിവരെയാണു നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തത്.മാമ്പഴക്കര പഴിഞ്ഞിക്കുഴി കല്ലുപാലത്തിനു സമീപം മണ്ണാംവിള ശ്രീരാഗത്തിൽ ശ്രീകുമാറിന്റെ വീട്ടിലാണ് ഇവർആക്രമണം നടത്തിയത്.
പ്രതികൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനെ തുടർന്ന് പൊലീസ് എത്തിയ ശേഷമാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയത്.
