പാലോട്∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ ബന്ധുവായ രണ്ടാം വർഷ ബിരുദവിദ്യാർഥിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് കുശവൂർ കുന്നുംപുറം സ്വദേശി കരിമൺകോട് ഊരാളിക്കോണത്തു താമസിക്കുന്ന വിപിൻ (22) ആണ് അറസ്റ്റിലായത്.ആശുപത്രിപരിശോധനയ്ക്കു ശേഷം ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു യുവാവിനെ അറസ്റ്റ് ചെയ്തത്.പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, പാലോട് ഇൻസ്പെക്ടർ സി.കെ. മനോജ്, എസ്ഐ നിസാറുദ്ദീൻ, ജിഎസ്ഐമാരായ ഭുവനചന്ദൻ നായ, അൻസാരി, ദീപാകുമാരി സുജുകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
