തിരുവനന്തപുരം ∙ കോവിഡ് കേസുകൾ കുതിച്ച് ഉയരുന്നതിനിടയിൽ ജില്ലയിൽ വാക്സിൻ ക്ഷാമം അതിരൂക്ഷമായി.ഇന്നും നാളെയും കൂടി നൽകാനുള്ള വാക്സിൻ മാത്രമാണ് ശേഷിക്കുന്നത്. ക്യാംപുകൾ വഴി വാക്സിൻ നൽകാൻ സ്റ്റോക്കില്ലാത്ത സ്ഥിതിയാണെന്നു അധികൃതർ പറഞ്ഞു.സർക്കാർ – സ്വകാര്യ ആശുപത്രികളിൽ വാക്സിൻ കിട്ടാനില്ലാത്ത സ്ഥിതിയായി.ജില്ലയിലെ കോവിഡ് വാക്സിൻ റീജനൽ സ്റ്റോറിൽ 20000 ഡോസ് വാക്സിൻ മാത്രമാണ് ഉള്ളത്.ത് കൂടി കഴിയുന്നതോടെ വാക്സിൻ വരവിനായി കാത്തിരിക്കേണ്ട സ്ഥിതിയാണെന്നു അധികൃതർ പറഞ്ഞു.ജില്ലയിൽ 22000 വരെ ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്.ഓരോ ദിവസവും ഇത്രയും വാക്സിൻ ഉണ്ടെങ്കിൽ മാത്രമേ ക്യാംപുകൾ നടത്താൻ സാധിക്കു.45 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകാനായി വാക്സിനേഷൻ ക്യാംപുകൾ നടത്താനാണ് കേന്ദ്ര നിർദേശം.ഇതിനായി ദിവസേന 35000 ഡോസ് വാക്സിൻ വേണ്ടി വരും. നിലവിലെ സ്റ്റോക്ക് കഴിയുന്നതോടെ ക്യാംപുകൾ നിർത്തേണ്ടി വരും.ഇന്നും നാളെയും കൂടി നൽകുന്നതോടെ വാക്സിൻ തീർന്നാൽ വാക്സിനേഷൻ നിർത്തി വയ്ക്കേണ്ട സ്ഥിതിയാകും ജില്ലയിൽ..
