വെഞ്ഞാറമൂട് ∙ ബൈക്കിലെത്തി യുവതിയിൽ നിന്നും മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ കീഴ്തോന്നയ്ക്കൽ കീഴ്തോന്നയ്ക്കൽ മഞ്ഞമല അടപ്പിനകം ക്ഷേത്രത്തിനു സമീപം വിപിൻ ഭവനിൽ വിജിൻ(20) നെ പൊലീസ് അറസ്റ്റു ചെയ്തു.
പുല്ലമ്പാറ പാലാംകോണം വാദ്യാരുകോണം പന്തുവിള വീട്ടിൽ രേഷ്മാരാജൻ(25)ന്റെ ഫോണും പണവുമാണ് നഷ്ടമായത്.മാർച്ച് രണ്ടിന് രാവിലെ 6.45 ന് വെഞ്ഞാറമൂട് തൈയ്ക്കാട് റോഡിൽ തൈക്കാട് ബസ് സ്റ്റോപ്പിനു സമീപത്തായിരുന സംഭവം.ബസ് സ്റ്റോപ്പിലേക്ക് നടന്നു വന്ന രേഷ്മയെ മറ്റൊരു പ്രതിക്കൊപ്പം ബൈക്കിലെത്തിയ വിജിൻ തടഞ്ഞു നിർത്തി ഭീക്ഷണിപെടുത്തി,കൈവശമുണ്ടായിരുന്ന 8500 രൂപ വിലയുള്ള ഫോണും കവറിലുണ്ടായിരുന്ന 1050 രൂപയും തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെട്ടു. യുവതി വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
