കൊച്ചി/തിരുവനന്തപുരം/മംഗളൂരു : കന്യാകുമാരിയിൽ നിന്നുള്ള ‘മെഴ്സിഡസ്’ എന്ന മീൻപിടിത്ത ബോട്ട് ഗോവൻ തീരത്തു നിന്ന് 600 നോട്ടിക്കൽ മൈൽ മാറി പുറംകടലിൽ തകർന്നതിനെ തുടർന്നു കാണാതായ 11 മത്സ്യത്തൊഴിലാളികൾക്കായി രണ്ടാം ദിവസവും തിരച്ചിൽ തുടരുന്നു. കപ്പലിടിച്ചാണു ബോട്ട് തകർന്നതെന്നാണു വിവരം. കന്യാകുമാരി ജില്ലയിൽ കേരള–തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള വള്ളവിള സ്വദേശികളായ ബോട്ട് ഉടമ ജോസഫ് ഫ്രാങ്ക്ളിൻ(47), ഫ്രെഡി(42), യേശുദാസൻ(42), ജോൺ(20), സുരേഷ്(44), ജെബിഷ്(18), വിജീഷ്(20), ജെനിസ്റ്റൺ(20), ജഗൻ(29), സെഡ്രിക്(24), മാർബിൻ(20) എന്നിവരെയാണു കാണാതായത്. തേങ്ങാപട്ടണത്തു നിന്ന് ഈ മാസം 9 ന് വൈകിട്ടാണു ബോട്ട് പുറപ്പെട്ടത്. മേയ് 6 ന് തിരിച്ചെത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അറബിക്കടലിൽ ഇന്ത്യൻ സമുദ്രാതിർത്തിയിലാണ് അപകടമെന്നു സ്ഥിരീകരിച്ചു. തീരരക്ഷാ സേനയുടെ മുംബൈയിൽ നിന്നുള്ള ‘സമുദ്ര പ്രഹാർ’ കപ്പലും വിമാനവും നാവിക സേനയുടെ വിമാനവും 10 മീൻപിടിത്ത ബോട്ടുകളും തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്.
23 ന് ഉച്ച വരെ മെഴ്സിഡസ് ബോട്ടിലെ തൊഴിലാളികൾ മറ്റു ബോട്ടുകളിൽ ഉള്ളവരുമായി വയർലെസിലൂടെ ആശയവിനിമയം നടത്തിയിരുന്നു. പെരിയനായകി’ എന്ന ബോട്ടിലുള്ളവരാണ് പിറ്റേന്ന് ഉച്ചയോടെ ‘മെഴ്സിഡസി’ന്റെ തകർന്ന ഭാഗങ്ങൾ കണ്ടെത്തും വിവരം പുറംലോകത്തെ അറിയിച്ചതും
