ആദ്യകാല മംഗളം ദിനപത്രത്തിന്റെ ലേഖകനും , പ്രമുഖ പത്രപ്രവർത്തകനും, നാടക-സാംസ്കാരിക പ്രവർത്തകനുമായിരുന്ന ആറ്റിങ്ങൽ ആർ.ഗോപകുമാർ (60) അന്തരിച്ചു. ആറ്റിങ്ങൽ ഠൗൺ സർവ്വീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും, അധ്യാപകനുമായിരുന്ന പരേതനായ ശ്രീ.രാമകൃഷ്ണപ്പണിക്കരുടെയും ബേബിക്കുട്ടി അമ്മയുടെയും മകനാണ്. സംസ്കാരം ഇന്നു ( 8-4-2021 ) പകൽ 11 ന് കൊല്ലമ്പുഴ കീഴേ വാരണക്കോട്ട് മഠം വളപ്പിൽ നടന്നു.
പ്രസിദ്ധ നാടക പ്രവർത്തകൻ എം.എസ്.സതീഷിന്റെ തിരനോട്ടം തിയേറ്ററിൽ അംഗമായിരുന്നു. മാറാട്ടം, പശു ഗായത്രി , മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും എന്നീ ശ്രദ്ധേയ നാടകങ്ങളിൽ വേഷമിട്ടു. ഭാര്യ: ശോഭനാദേവി , മക്കൾ: ദേവീ ദർഗ്ഗ, ശ്രീവല്ലി, ശ്രീവേണി
