മഹാകവി അഞ്ചുതെങ്ങ് കായിക്കര കുമാരനാശാന്റെ 149 മത് ജന്മദിനം ചിത്രാപൗർണ്ണമി നാളിൽ കായിക്കര, ആശാൻ മെമ്മോറിയൽ അസ്സോസിയേഷന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.
രാവിലെ കുമാരനാശാന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടന്നു. തുടർന്ന് ആശാന്റെ ഛായാചിത്രത്തിന് മുന്നിൽ വർക്കിംഗ് പ്രസിഡന്റ് അഡ്വ: ചറുന്നിയൂർ ജയപ്രകാശ് ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി വി. ലൈജു ട്രഷറർ ഡോ: ബി. ഭുവനേന്ദ്രൻ ഗവേ ണിംഗ് ബോഡി അംഗങ്ങളായ ശ്യാമ പ്രകാശ് ഡി. ശ്രീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. കോവി
ഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ മറ്റ് പൊതു പരിപാടികൾ മാറ്റി വച്ചിരുന്നു.
