തിരുവനന്തപുരം: കോവിഡ വ്യാപനവു മായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല കർഫ്യൂ ഇസ്ലാമിക വിശ്വാസികളുടെ രാത്രി കാല റമളാൻ ആരാധനക്രമങ്ങളെ ബാധിക്കാത്ത വിധം പുനഃക്രമീകരിക്കണമെന്ന് കെ എം വൈ എഫ് സംസ്ഥാന പ്രസിഡണ്ട് ഇലവുപാലം ശംസുദ്ദീൻ മന്നാനിയും ജനറൽ സെക്രട്ടറി കാരാളി ഇ കെ സുലൈമാൻ ദാരിമി യും ആവശ്യപ്പെട്ടു ആരോഗ്യവകുപ്പ് മുന്നോട്ടു വെച്ചിട്ടുള്ള മുഴുവൻ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് പള്ളികളിൽ ആരാധനകൾ നടക്കുന്നത് രോഗബാധ ക്കെതിരെ ശക്തമായ മുൻകരുതലുകൾ സ്വീകരിച്ച പള്ളികളുടെ മാതൃകാപരമായ സമീപനം പരിഗണിച്ച് രാത്രി കാല കർഫ്യുസമയം 10 മുതൽ 5 വരെ എന്ന പുനഃക്രമീകരിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു
