തിരുവനന്തപുരം ആൾ സെയിന്റ്സ് കോളജിനു സമീപം താമസിക്കുന്ന രാജീവ് എന്ന് വിളിക്കുന്ന കൊച്ചനുജനെ ആണ് അയിരൂർ പോലീസ് പിടികൂടിയത്. അയിരൂർ സ്വദേശി വിഷ്ണു സതീഷിന്റെ പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിലാണ് കൊച്ചനുജനെ അറസ്റ്റ് ചെയ്തത്. സിംഗപ്പൂരിലേക്ക് വിസ സങ്കടിപ്പിച്ചു നൽകാമെന്ന് പറഞ്ഞു പലതവണയായിഇരുപതിനായിരം രൂപ കൈക്കലാക്കിയ പ്രതി വിസയോ രൂപയോ തിരികെ നൽകാതെ മുങ്ങി നടക്കുകയായിരുന്നു. തിരുവനന്തപുരംകൊല്ലം ജില്ലകളിൽ സമാന കേസുകളിൽ പ്രതിയാണ് കൊച്ചനുജൻ.വർക്കല ഡി വൈ എസ് പി ബാബുക്കുട്ടന്റെ നിർദ്ദേശാനുസരണം അയിരൂർ പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ ജി സ്,സബ് ഇൻസ്പെക്ടർ പി രാജേഷ് ഗ്രേഡ് എ എസ് ഐ മാരായ റഹീം,ശ്രീകുമാർ,എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്
