സംസ്ഥാനത്ത് നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തുന്നതിന് കോവിഡ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി. രാത്രി ഒൻപത് മുതൽ രാവിലെ അഞ്ച് വരെയാണ് കർഫ്യൂ. ചരക്ക്, പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. സാധ്യമായ ഇടങ്ങളിൽ വർക് ഫ്രം ഹോം നടപ്പാക്കും. വിദ്യാർഥികളുടെ സ്വകാര്യ ട്യൂഷൻ ഒഴിവാക്കും. ഓൺലൈൻ ക്ലാസ് മാത്രമേ അനുവദിക്കുകായുള്ളൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ അടപ്പിക്കും. മാൾ, തിയറ്റർ സമയം രാത്രി ഏഴുവരെയാക്കി. ചീഫ് സെക്രട്ടറിയും വിവിധ വകുപ്പ് മേധാവികളും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
