ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ആറ്റിങ്ങൽ ആര്യായിലെ പ്രധാന കേന്ദ്രങ്ങളിലും തൊഴിൽശാല കൾക്കു മുന്നിലുമായി നാളെ 100 കേന്ദ്രങ്ങളിൽ പതാക ഉയർത്തും. വാക്സിന് പണം വാങ്ങുന്ന കേന്ദ്രനയത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധിക്കും. സി ഐ റ്റി യു.ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ തീരുമാനപ്രകാരം മുദാക്കൽ പഞ്ചായത്ത് കോർഡിനേഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ കോരാണി 16-ാം മൈലിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു.സിഐറ്റിയു സംസ്ഥാന കമ്മറ്റിയംഗം ആർ.രാമു ഉദ്ഘാടനം ചെയ്തു. ഏര്യാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ബി.രാജീവ്, എ.അൻഫർ, ബിനു, രാജേഷ്, മുരളി തുടങ്ങിയവർ പങ്കെടുത്തു.
