തിരുവനന്തപുരത്ത് വാക്സിനേഷൻ കേന്ദ്രത്തിൽ വാക്സിൻ സ്വീകരിക്കാൻ എത്തിയവരുടെ തിക്കും തിരക്കും. ചിറയിൻകീഴ് താലൂക്കാശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെ ഇന്ന് രാവിലത്തെ ദൃശ്യങ്ങളാണിത്.
രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കാനായി സ്പോട്ട് രജിസ്ട്രേഷൻ നടപ്പിലാക്കിയതോടെയാണ് വാക്സിനേഷൻ കേന്ദ്രത്തിൽ ജനകൂട്ടം രൂപപ്പെട്ടത് .രാവിലെ 7 മണിയോടെ വാക്സിൻ സ്വീകരിക്കാൻ ആളുകൾ എത്തിയിരുന്നു. ടോക്കൺ നൽകി തുടങ്ങിയതോടെ തിക്കും തിരക്കുമായി.തുടർന്ന് ചിറയിൻകീഴ് പോലീസ് എത്തി ടോക്കൺ വിതരണം ഏറ്റെടുക്കുകയായിരുന്നു
വാക്സിനേഷൻ കേന്ദ്രങ്ങൾ കോവിഡ് മാനദണ്ഡപ്രകാരം സൗകര്യം ഒരുക്കിയെന്ന് അധികൃതർ പറയുമ്പോഴും കേന്ദ്രങ്ങൾ കോവിഡ് വ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ് ഇപ്പോഴും നിലനിൽക്കുന്നത്. ജില്ലയിലെ വാമനപുരം, തിരുവനന്തപുരം ജിമ്മി ജോർജ്ജ് സ്റ്റേഡിയം തുടങ്ങിയ മിക്ക വാക്സിനേഷൻ കേന്ദ്രത്തിലും സമാന സ്ഥിതിയായിരുന്നു.
സ്പോട്ട് രജിസ്ട്രേഷൻ ഒഴിവാക്കി ബദൽ സംവിധാനം ഒരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ അറിയിച്ചിരുന്നെങ്കിലും അതും നടപ്പായില്ല.
