നെയ്യാറ്റിൻകര : കാർഷികവിള നശിച്ചതിനുള്ള നഷ്ടപരിഹാരം കിട്ടാത്തതിനെത്തുടർന്ന് കർഷക നെയ്യാറ്റിൻകര കൃഷി ഭവനിലെത്തി രാസകീടനാശിനി കുടിച്ചു. വട്ടവിള കീഴ്ക്കൊല്ല പെരുകുളങ്ങര പുത്തൻവീട്ടിൽ ലീല(66) ആണ് ബുധനാഴ്ച ഉച്ചയോടെ നെയ്യാറ്റിൻകര കൃഷിഭവനിലെത്തി കീടനാശിനി കുടിച്ചത്. ലീല മകന്റെ പേരിലുള്ള നെയ്യാറ്റിൻകര കൃഷിഭവൻ പരിധിയിലുള്ള സ്ഥലത്ത് കൃഷിചെയ്തുവരികയാണ്. ഇവർക്ക് ചെങ്കൽ പഞ്ചായത്ത് പരിധിയിലെ പാടശേഖരത്തും പാട്ടക്കൃഷിയുണ്ട്. 2009 മുതൽ നെയ്യാറ്റിൻകര കൃഷിഭവനിൽ നിന്ന് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരം ലഭിക്കാനുണ്ടെന്നാണ് ലീല പറയുന്നത്.
അപേക്ഷ കിട്ടിയിട്ടില്ലെന്ന് കൃഷി ഓഫീസർ.
നഷ്ടപരിഹാരത്തിനായി ലീലയുടെ പേരിൽ നെയ്യാറ്റിൻകര കൃഷിഭവനിൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കൃഷി ഓഫീസർ. അപേക്ഷ ലഭിച്ചിട്ടില്ലെന്ന് കൃഷി ഓഫീസർ കെ.എം.അനിൽകുമാർ പറഞ്ഞു. ലീലയുടെ പേരിൽ നെയ്യാറ്റിൻകര കൃഷിഭവൻ പരിധിയിൽ സ്ഥലമില്ല.
കന്റെ പേരിൽ ചെങ്കൽ കൃഷിഭവൻ പരിധിയിലുള്ള 25 സെന്റ് സ്ഥലത്താണ് അവർ
