കോവിഡ് വ്യാപനത്തെ തുടർന്ന് ക്രിറ്റിക്കൽ കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ച പോത്തൻകോട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ തിക്കും തിരക്കും.തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ നേതൃത്വത്തിൽ സപ്ലൈകോ വഴി അന്യസംസ്ഥന തൊഴിലാളികൾക്കുള്ള ഭക്ഷ്യധാന്യകിറ്റ് വിതരണം നടക്കുന്നിടത്താണ് തൊഴിലാളികൾ തടിച്ച് കൂടിയത്.

കോവിഡ് മാനദണ്ഡം പാലിക്കാൻ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താതെ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചതാണ് തൊഴിലാളികൾ ഒത്തുകൂടാൻ കാരണമായി നാട്ടുകാർ പറയുന്നത്.
ആരോഗ്യവകുപ്പ്, ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പോലീസും പല പ്രാവിശ്യം താക്കീത് നൽകിയെങ്കിലും വേണ്ടരീതിയിൽ ക്രമീകരിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് പോത്തൻകോട് സബ് ഇൻസ്പെക്ടർ സ്ഥലതെത്തി കിറ്റ് വിതരണം താൽക്കാലികമായി നിർത്തിവച്ചു.
