കോവിഡ് മഹാമാരിയുടെയും സമ്പൂർണ ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സായിഗ്രാമിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനം ആരംഭിച്ചു. നിയുക്ത എം.എൽ.എ മാരായ ആന്റണി രാജുവും ജി. ആർ. അനിലും ചേർന്ന് ഉദ്ഘാടനം ചെയ്തു. നഗരത്തിൽ ഭക്ഷണം ലഭിക്കാത്ത കേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകൾക്കാണ് ഇന്നലെ ഉച്ചഭക്ഷണം എത്തിച്ചത്. ചോറും സാമ്പാറും പുളിശ്ശേരിയും അവിയലും തോരനും അച്ചാറും അടങ്ങിയ ഭക്ഷണം ആയിരത്തോളം ആളുകൾക്ക് വിശപ്പടക്കാൻ വഴിയൊരുക്കി. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ, സായിഗ്രാമം എക്സിക്യൂട്ടീവ് ഡയറക്ടർ കെ. എൻ. ആനന്ദകുമാർ എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ ക്യാപ്ഷൻ 1 : തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ സായിഗ്രാമിന്റെ സഹകരണത്തോടെ ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചന്റെ ഉദ്ഘാടനം നിയുക്ത എം.എൽ.എ മാരായ ആന്റണി രാജുവും ജി. ആർ. അനിലും ചേർന്ന് നിർവ്വഹിച്ചു . പ്രസ് ക്ലബ്ബ് പ്രസിഡന്റ് സോണിച്ചൻ പി. ജോസഫ്, സെക്രട്ടറി എം. രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു
