പാറശ്ശാല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫ്. സ്ഥാനാർഥി സി.കെ.ഹരീന്ദ്രൻ വിജയിച്ചു . പാറശ്ശാലയിൽ ഇടതുസ്ഥാനാർഥി സി.കെ.ഹരീന്ദ്രന് 25,828 വോട്ടുകളുടെ വൻഭൂരിപക്ഷമാണ് ലഭിച്ചത്
ആർ.കെ.അൻസജിതാ റസലിലൂടെ സാമുദായിക സമവാക്യം ശക്തിപ്പെടുത്താൻ യു.ഡി.എഫ്. ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കോൺഗ്രസ് പാർട്ടിയിലെ ഗ്രൂപ്പിസവും തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത് . എൻ.ഡി.എ. സ്ഥാനാർഥിയായ കരമന ജയന് ലഭിച്ചത് 29850 വോട്ടുകൾ മാത്രമാണ്.
യു.ഡി.എഫിന്റേയും എൻ.ഡി.എയുടേയും എല്ലാ പ്രചാരണങ്ങളുടെയും മുനയൊടിക്കാൻ പിണറായി സർക്കാരിന്റെ ജനക്ഷേമപ്രവർത്തനങ്ങളിലൂടെ ഇടതുപക്ഷത്തിന് കഴിഞ്ഞു. മലയോര ഹൈവേയും ഹരീന്ദ്രന്റെ വിജയത്തിൽ നിർണായകമായി. കൂടാതെ മണ്ഡലത്തിലെ റോഡുകളും കുടിവെള്ളം എത്തിച്ചതും എല്ലാം ഹരീന്ദ്രനെ പാറശ്ശാലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടികൊടുത്തു .
