കാട്ടാക്കടയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ഐ.ബി.സതീഷ് യു.ഡി.എഫ്. സ്ഥാനാർഥിയായ മലയിൻകീഴ് വേണുഗോപാലിനെ പതിനയ്യായിരത്തിലധികം വോട്ടിന് പരാജയപ്പെടുത്തിയാണ് മണ്ഡലം നിലനിർത്തിയത്. . ബി.ജെ.പി.ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ രണ്ടാംവട്ടവും പോരിനിറങ്ങിയ മുൻ സംസ്ഥാന അധ്യക്ഷൻ പി.കെ.കൃഷ്ണദാസിന് ഇത്തവണയും ജയിക്കാനായില്ല . മലയിൻകീഴ് വേണുഗോപാൽ ശക്തനായ സ്ഥാനാർഥിയായിരുന്നെങ്കിലും മുന്നണിക്കുള്ളിലെ അടിയൊഴുക്കുകൾ അവർക്ക് ലഭിക്കേണ്ട വോട്ടിൽ വിള്ളലുണ്ടാക്കി.2016-ൽ 849 വോട്ടുകൾക്കായിരുന്നു കോൺഗ്രസിലെ എൻ.ശക്തനെ സതീഷ് പരാജയപ്പെടുത്തിയത്
കാട്ടാക്കട, മലയിൻകീഴ്, മാറനല്ലൂർ, പള്ളിച്ചൽ, വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റമാണ് ഐ ബി സതീഷിന് ലഭിച്ചത്
