അഞ്ചുതെങ്ങ് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പരിധിയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയത്.പഞ്ചായത്ത് പരിധിയിൽ വെള്ളിയാഴ്ച വരെ 88 പോസിറ്റിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ 59 പേർ വീട്ടിൽ ക്വാറന്റൈനിലും 19 പേർ ഡി.സി.സി യിലും 7 പേർ സി.എഫ്.എൽറ്റി.സിയിലും 3 പേർ ആശുപത്രിയിലും ചികിത്സയിലാണ്.
രോഗികളായവരുടെ വീട്ടിൽ ഭക്ഷണം എത്തിക്കുക, രോഗികൾക്ക് സഹായകരമായി ആംബുലൻസും മറ്റ് സ്വകാര്യ വാഹനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കൂടാതെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വാർ റും ഹെൽപ്പ് ഡെസ്ക്കും പ്രവർത്തനം ആരംഭിച്ചു.
പഞ്ചായത്തിൽ ആകെ 215 വോളന്റിയർമാർ പ്രവർത്തിക്കുന്നു. രോഗം ബാധിച്ച കുടുംബങ്ങൾ ഉൾപ്പെടെ എല്ലാ ജനങ്ങൾക്കും ഇവർ സഹായങ്ങൾ ചെയ്തു വരുന്നു. വിശപ്പ് രഹിത കേരളത്തിന്റെ ഭാഗമായി നമ്മുടെ ഗ്രാമ പഞ്ചായത്തിൽ 762 പേർക്ക് ദിവസവും ഉച്ച ഭക്ഷണം നൽകുന്നു.കോവിഡ് രോഗികൾ ഉള്ള കുടുംബത്തിനു മൂന്നു നേരവും ഭക്ഷണം നൽകി വരുന്നു.അഞ്ചുതെങ്ങ് പഞ്ചായത്ത് ജനങ്ങൾ തിങ്ങി പാർക്കുന്ന തീരദേശ പഞ്ചായത്തായിട്ടും രോഗവ്യാപനം പിടിച്ച് നിർത്താൻ കഴിഞ്ഞത് അഞ്ചുതെങ്ങിലെ ആശുപത്രി ജീവനക്കാർ,അഞ്ചുതെങ്ങ് പേലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ,ഹോമിയോ – ആയ്യൂർവേദ മെഡിക്കൽ ആഫീസർമാർ , വില്ലേജ് , ഫിഷറീസ് ഉദ്യോഗസ്ഥർ ,പള്ളി വികാരികൾ. വിവിധ രാഷ്ട്രീയ പാർട്ടികൾ, ജനപ്രതിനിധികൾ ആശാപ്രവർത്തകർ , അംഗൻവാഡി
വർക്കർ- ഹെൽപ്പർമാർ, വോളന്റിയർമാർ തുടങ്ങി എല്ലാ മേഖലയിലുള്ള വരുടെയും സഹകരണത്താലാണ്. ഇത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് 19. പ്രതിരോധപ്രവർ ത്തനങ്ങൾക്കും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും യാതൊരു കുറവും ഉണ്ടാകാതിരിക്കാൻ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി കൂട്ടായ പരിശ്രമം നടത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു.
