ദിൽഹിയിൽ സിപിഐഎം നേതാക്കൾക്കും, വിദ്യാർത്ഥികൾക്കും നേരെ നടന്ന പോലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് സിപിഐഎം ലോക്കൽ കമ്മിറ്റി അഞ്ചുതെങ്ങിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ണാകുളത് നിന്നും ആരംഭിച്ച പ്രകടനം ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് ചേർന്ന് പ്രതിഷേധയോഗം സിപിഐഎം ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി അംഗം സി. പയസ് ഉദ്ഘാടനം ചെയ്യുതു. ലോക്കൽ സെക്രട്ടറി എസ്.പ്രവീൺചന്ദ്ര ആദ്യക്ഷത വഹിച്ചു.. സജി സുന്ദർ, സോഫിയ, പി വിമൽരാജ്, സെൽവൻ,അതുല്യ മഹേഷ്, എസ് ബിജിമോൾ, ജയ ശ്രീരാമൻ,തോമസ്, അരുൾ ദാസ്, ജോസ്, ഷൈനി,സിദ്ധാർഥൻ, ബിപിൻ ചന്ദ്ര പാൽ, സരിത, ജസ്റ്റിൻ ആൽബി,വിഷ്ണു ദർശൻ എന്നിവർ സംസാരിച്ചു

