തിരുവനന്തപുരം
ഐ ജി പി വിജയന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മിഷൻ ബെറ്റർ ടുമോറോ നന്മ കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഡോക്ടേഴ്സ് ഡസ്ക് ആരംഭിക്കുന്നു.
കോവിഡ് പോസിറ്റീവ് ആയോ അല്ലാതെയോ സ്വന്തം വീടുകളിൽ ക്വാറന്റീനിൽ കഴിയുന്നവർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കുക, വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് മെഡിക്കൽ നിർദേശങ്ങളും വൈകാരിക പിന്തുണയും നൽകുക തുടങ്ങിയവയാണ് ലക്ഷ്യം. വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നായി 100 ഓളം പ്രഗത്ഭ ഡോക്ടർമാരും സൈക്കോളജിസ്റ്റുകളും സന്നദ്ധസേവകരായി എം.ബി.ടി. നന്മ ഡോക്ടർസ് ഡെസ്കിന്റെ കൂടെയുണ്ട്.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്റെ സ്ഥാപക ഡയറക്ടറായ ഡോ. സുരേഷ് കുമാർ, നന്മയുടെ ആഗോള കൂട്ടായ്മയായ മിഷൻ ബെറ്റർ ടുമോറോയുടെ ട്രസ്റ്റിയും പ്രമുഖ സാമൂഹ്യ പ്രവർത്തകനുമായ ഡോ. മുജീബ് റഹ്മാൻ എന്നിവരാണ് എം.ബി.ടി. നന്മ ഡോക്ടർസ് ഡെസ്ക്ന് നേതൃത്വം നൽകുന്നത്.
ഡോക്ടർസ് ഡെസ്കിന്റെ സഹായം തേടാൻ വിളിക്കേണ്ട നമ്പർ: 89432 70000, 89431 60000. എല്ലാ ദിവസവും രാവിലെ 9 മണി മുതൽ 6 മണി വരെ ലഭ്യമാണ്.
