അഞ്ചുതെങ്ങ് : കടലാക്രമണം രൂക്ഷമായ അഞ്ചുതെങ്ങ് പ്രദേശങ്ങളിൽ രാവിലെ 9 മണിയോടെയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളിധരൻ സന്ദർശനം നടത്തിയത്.മുതലപ്പൊഴി തുറമുഖത്തിലെ അശാസ്ത്രിയ നിർമ്മാണം അടക്കമുള്ള ജില്ലയിലെ വിഷയങ്ങൾ കേന്ദ്ര ഫിഷറീസ് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തുമെന്നും.കോവിഡ് ശമിച്ചാൽ അദ്ദേഹത്തോട് ജില്ലയിൽ വരണമെന്ന് അഭ്യർത്ഥിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തീരദേശത്ത് കോവിഡ് വാക്സിൻ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായതോടെ രൂക്ഷമായ കടൽക്ഷോഭമാണ് പ്രദേശത്ത് ഉണ്ടായത്.കടലാക്രമണത്തിൽ 10 ലധികം വീടുകൾ പൂർണ്ണമായും നിരവധി വീടുകൾ ഭാഗികമായും തകർന്നിരുന്നു. മാത്രമല്ല തീരദേശപാതയിലെ പൂത്തുറ ഭാഗത്ത് റോഡും ഭാഗികമായി തകർന്നിട്ടുണ്ട്.

കടലാക്രമണത്തിൽ തകർന്ന സ്ഥലങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിച്ച മന്ത്രി മത്സ്യതൊഴിലാളികളുടെ പരാതികൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് വി.വി രാജേഷ്, ആശാനാഥ് തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.
