കഴക്കൂട്ടം – കണിയാപുരം പള്ളി നട പ്രദേശത്തെ കോവിഡ് രോഗികളുടെ വീടുകളിലേയ്ക്കും ലോക്ക് ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവരുടെ വീടുകളിലേയ്ക്കും മുസ്ലിം യൂത്ത് ലീഗ് – വൈറ്റ്ഗാർഡ് കളക്ട് ചെയ്ത മലക്കറി കിറ്റും -പല വ്യജ്ഞന കിറ്റും വിതരണം ചെയ്തു
കണിയാപുരത്ത് നടന്ന വാളൻ്റിയർ സംഗമത്തിൽ വെച്ച് ഭക്ഷ്യധാന്യ കിറ്റുകൾ ഷാർജ കെ.എം സി.സി സംസ്ഥാന വൈ: പ്രസിഡൻ്റ് ചാന്നാങ്കര കബീർ വൈറ്റ് ഗാർഡ് പ്രവർത്തകർക്ക് കൈമാറി. യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അദ്ധ്യക്ഷത വഹിച്ചു.ഹരിത സ്പർശം ചെയർമാൻ ഷഹീർ ജി അഹമ്മദ്, ഡി.സിസി അംഗം അലി ഷിയാസ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി മുനീർ കൂരവിള, പഞ്ചായത്ത് അംഗം നസീമ കബീർ, തൗഫീക്ക് ഖരീം, ഫൈസൽ, അൻസർ ഗഫൂർ, ഷഹി നാസ് എന്നിവർ സംസാരിച്ചു
