2386 വോട്ടിന് വർക്കല മണ്ഡലം എൽ.ഡി.എഫിലെ വി.ജോയി രണ്ടാം മത്സരത്തിൽ വൻ ഭൂരിപക്ഷത്തോടെ മണ്ഡലം നിലനിർത്തി. യു ഡി എഫ് സ്ഥാനാർഥി ബി.ആർ.എം. ഷഫീർ ശക്തമായ മത്സരമാണ് മണ്ഡലത്തിൽ കാഴ്ചവെച്ചത് . എന്നാൽ, 17821 വോട്ടിന്റെ ഭൂരിപക്ഷമാണ് വി.ജോയി നേടിയത്. കഴിഞ്ഞ തവണ ലഭിച്ച 53102 വോട്ട് 68816 ആയി ഉയർത്തുകയും ചെയ്തു.
വർക്കല മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വർക്കല നഗരസഭയിലും എൽ.ഡി.എഫ്. വ്യക്തമായ മുന്നേറ്റമുണ്ടാക്കി. നാവായിക്കുളം, മടവൂർ, പള്ളിക്കൽ, വെട്ടൂർ പഞ്ചായത്തുകളും ഇത്തവണ ജോയിക്കൊപ്പം നിന്നു.
പുതുമുഖമായ ബി.ആർ.എം.ഷഫീറിന്റെ പ്രചാരണം അവസാനഘട്ടത്തിലെത്തിയപ്പോഴേക്കും സാമുദായിക സമവാക്യങ്ങൾ മാറി മറിയുമെന്ന ആശങ്ക ഇടതുപക്ഷത്തിനുണ്ടായെങ്കിലും ഇതൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ല. സാമുദായിക സമവാക്യങ്ങളെല്ലാം മറികടന്ന് മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും എൽ.ഡി.എഫിന് വോട്ട് വർധിക്കുകയുമായിരുന്നു.
എൻ.ഡി.എ. സ്ഥനാർഥി എസ്.ആർ.എം. അജിക്ക് ഇക്കുറി ലഭിച്ച വോട്ടുകളിലും കുറവ് വന്നു . 2016 മത്സരിച്ച അജിക്ക് 19872 വോട്ടു ലഭിച്ചിരുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ 34343 വോട്ടിന്റെ മുന്നേറ്റവും എൻ.ഡി.എ. ഉണ്ടാക്കിയിരുന്നു. എന്നാൽ, ബി.ഡി.ജെ.എസ്. സ്ഥാനാർഥിയായ അജിക്ക് ഇത്തവണ 11214 വോട്ടുമാത്രമാണ് നേടാനായത്.
