കോരിച്ചൊരിയുന്ന മഴയത്തും ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ വീടുകളിൽ നിന്ന് ശേഖരിച്ച് ഡിവൈഎഫ്ഐവക്കം മേഖലാ കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ചു. ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ രണ്ടു വർഷമായി തുടർന്നു വരുന്ന ഹൃദയപൂർവം പദ്ധതിയുടെ ഭാഗമായിട്ടാണ് ഭക്ഷണപ്പൊതികൾ യൂണിറ്റ് തലത്തിൽ ശേഖരിച്ചു എത്തിച്ചത്.മെഡിക്കൽ കോളേജിൽ രോഗികൾക്കുള്ള ഭക്ഷണ വിതരണ സിഐറ്റിയു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐഐ ബ്ലോക്ക് കമ്മറ്റി ട്രഷറർ എ.ആർ.റസൽ ,മേഖലാ കമ്മറ്റി സെക്രട്ടറി എസ്.സജീവ്, ഏര്യാ കമ്മറ്റിയംഗം വീണാ വിശ്വനാഥ്, മേഖലാ ട്രഷറർ ബി.നിഷാൻ, അലിംഷാ, ബോബി, അരാഫത്ത്, സജികുമാർ, ജിതേഷ്, അൻവർ, അനസ്, നദീം, അക്ഷയ് എന്നിവർ നേതൃത്വം നൽകി
