കണിയാപുരം : നന്മ കണിയാപുരം ചാരിറ്റബിൽ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് ചികിത്സ കേന്ദ്രങ്ങൾക്ക് ആവിശ്യമായ ഫിംഗർ പൾസ് ഓക്സിമിറ്ററുകൾ കൈമാറി. കഠിനംകുളം ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങളിൽ ട്രസ്റ്റ് പ്രസിഡൻ്റ് അഷ്റഫ് ചാന്നാങ്കര, രക്ഷാധികാരി സൈനില്ലാബ്ദ്ധീൻ എന്നിവർ ചേർന്ന് വി.ശശി എം.എൽ.എക്ക് ഓക്സിമീറ്ററുകൾ കൈമാറി.
കഠിനംകുളം പഞ്ചായത്ത് സെക്രട്ടറി രാജേഷ്, പഞ്ചായത്ത് പ്രസിഡന്റ് അജിത അനി, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹരിപ്രസാദ്, ജില്ല പഞ്ചായത്ത് മെമ്പർ ഉനൈസ് അൻസാരി, കഠിനംകുളം പഞ്ചായത്തിലെ മറ്റ് വാർഡ് മെമ്പറൻമാർ എന്നിവർ സാന്നിധ്യം പങ്കെടുത്തു.
