കഴിഞ്ഞ 15 ദിവസംകൊണ്ട് 628 പേരാണ് കോവിഡ് മരണത്തിന് ഇരയായത് . ഐസിയുകളിൽ കഴിയുന്നവുടെ എണ്ണം രണ്ടായിരം കടന്നു .ആദ്യമായിട്ടാണ് ഐസിയുവിൽ രണ്ടായിരത്തിലേറെപേർ ചികിത്സയിലാകുന്നത്.വെന്റിലേറററുകളിൽ 807 പേരും . മരിക്കുന്നവരിൽ ചെറുപ്പക്കാരുടെ എണ്ണവും കൂടി . ലക്ഷണങ്ങളില്ലാതെ വീടുകളിൽ കഴിയുന്നവരും , നെഗറ്റീവായവരും ആരോഗ്യസ്ഥിതി വഷളാകാതിരിക്കാൻ അതീവ കരുതലെടുക്കണമെന്ന് വിദഗ്ദരുടെ മുന്നറിയിപ്പ് . രണ്ടു ദിവസമായി പ്രതിദിനം നാല്പതിനായിരത്തിലേറെ കോവിഡ് ബാധിതർ . രോഗബാധിതരുടെ എണ്ണമുയരുന്നതിനൊപ്പം ഗുരുതരാവസ്ഥയിൽ എത്തുന്നവരുടെ എണ്ണവും കൂടുന്നു . .
