തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കോവിഡ് 19 രോഗവ്യാപനത്തെത്തുടർന്ന് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സീ മീറ്ററുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.ഷൈലജാ ബീഗം ആണ് ഉദ്ഘാടനം നിർവഹിച്ചത് . ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്. ഫിറോസ് ലാൽ ജില്ലാ പഞ്ചായത്ത് അംഗം ആർ.സുഭാഷ് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.മുരളി, വി. ലൈജു, എസ്. ഷീല , താജുന്നിസ, പി.ചന്ദ്രബാബു , മനോന്മണി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കവിതാ സന്തോഷ്, പി.മണികണ്ഠൻ ജോസഫിൻ മാർട്ടിൻ , ജെ.ബിജു ബി.ഡി.ഒ എൽ. ലെനിൻ എന്നിവരും പങ്കെടുത്തു
