
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് പാമ്പുപിടുത്തക്കാരനായ യുവാവ് മരിച്ചു. ഈഞ്ചയ്ക്കൽ വലിയ ഏലായിൽ വാടകയ്ക്ക് താമസിക്കുന്ന കണ്ണൻ (സന്ദീപ് – 33) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
പിടിച്ചുകൊണ്ടുവന്ന പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചതെന്നാണ് പറയുന്നത്.ഭാര്യയോടൊപ്പം വലിയ ഏലായിലെ വാടകവീട്ടിലായിരുന്നു കണ്ണൻ താമസിച്ചിരുന്നത്. മൃതദേഹം നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടിയന്തര നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
